Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Benefits

കേന്ദ്ര ആനുകൂല്യങ്ങൾ കര്‍ഷകര്‍ നേടിയെടുക്കണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കു​​​റ​​​വു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാം; പ​​​ക്ഷേ, അ​​​റി​​​വു​​​ക​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ല്‍ കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, ഫി​​​ഷ​​​റീ​​​സ്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ, ക്ഷീ​​​രോ​​​ത്പാ​​​ദ​​​ന വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍ജ് കു​​​ര്യ​​​ന്‍. ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​ടി​​​മ​​​റ്റം സെ​​​ന്‍റ് മേ​​​രീ​​​സ് പാ​​​രി​​​ഷ്ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ക​​​ര്‍ഷ​​​ക സം​​​ഗ​​​മം - ‘ഭൂ​​​മി​​​ഗീ​​​തം’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​​ല്ലാം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ര്‍ഷ​​​ക​​​ര്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ശ്ര​​​മി​​​ക്ക​​​ണം. ഇ​​​ത് ക​​​ര്‍ഷ​​​ക​​​ര്‍ക്കു​​​ള്ള ഔ​​​ദാ​​​ര്യ​​​മ​​​ല്ല, അ​​​വ​​​കാ​​​ശ​​​മാ​​​ണ്. കൃ​​​ഷി​​​യി​​​ല്ലാ​​​തെ കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ളാ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ള്‍ കൈ​​​യേ​​​റു​​​ന്ന​​​ത്. ഇ​​​തി​​​ന് മാ​​​റ്റം വ​​​രാ​​​ന്‍ കൃ​​​ഷി വ്യാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നാ​​​യി ഇ​​​ന്‍ഫാം ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍ഹ​​​മാ​​​ണ്. സ്ത്രീ​​​ക​​​ളെ കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ച ഇ​​​ന്‍ഫാ​​​മി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യും ജോ​​​ര്‍ജ് കു​​​ര്യ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ഇ​​​ന്‍ഫാം എ​​​ന്ന​​​ത് ഉ​​​ന്ന​​​ത​​​മാ​​​യൊ​​​രു ദ​​​ര്‍ശ​​​നം മ​​​ന​​​സി​​​ല്‍ സൂ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട് മു​​​ന്നേ​​​റു​​​ന്ന ക​​​ര്‍ഷ​​​കപ്ര​​​സ്ഥാ​​​ന​​​മാ​​​ണെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ്പ് കാ​​​ര്‍ഷി​​​ക​​​ജി​​​ല്ല ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു. ഭൂ​​​മി​​​യോ​​​ട് ഏ​​​റ്റ​​​വും ചേ​​​ര്‍ന്നു നി​​​ല്‍ക്കു​​​ന്ന​​​വ​​​ര്‍, സ​​​ഹ​​​ക​​​രി​​​ച്ച് മു​​​ന്നേ​​​റു​​​ന്ന​​​വ​​​ര്‍, വൃ​​​ക്ഷാ​​​വ​​​ര​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​ര്‍ ക​​​ര്‍ഷ​​​ക​​​രാ​​​ണ്.

നാ​​​ടി​​​ന്‍റെ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യു​​​ടെ ന​​​ട്ടെ​​​ല്ലാ​​​യ ക​​​ര്‍ഷ​​​ക​​​രെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള ക​​​ട​​​മ കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കു​​​ണ്ട്. വ​​​ന്യ​​​മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണം. മൃ​​​ഗ​​​ങ്ങ​​​ളെ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നും മ​​​നു​​​ഷ്യ​​​ര്‍ക്ക് യാ​​​തൊ​​​രു​​​വി​​​ധ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

മ​​​നു​​​ഷ്യ​​​രാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ വോ​​​ട്ട് ചെ​​​യ്ത് വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന​​​ത്, മൃ​​​ഗ​​​ങ്ങ​​​ള്‍ അ​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും കാ​​​ര്‍ഷി​​​ക​​​ജി​​​ല്ലാ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ മാ​​​ര്‍ ജോ​​​ര്‍ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഇ​​​വി​​​ടെ മ​​​നു​​​ഷ്യ​​​ര്‍ക്കാ​​​ണോ മൃ​​​ഗ​​​ങ്ങ​​​ള്‍ക്കാ​​​ണോ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്ന് ചി​​​ന്തി​​​ക്ക​​​ണം. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മ​​​നു​​​ഷ്യ​​​ര്‍ക്കു വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ള​​​ണം. ജ​​​ന​​​ങ്ങ​​​ള്‍ക്കു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന രാ​​​ഷ്‌ട്രീ​​​യ പാ​​​ര്‍ട്ടി​​​യെ മാ​​​ത്ര​​​മെ ജ​​​ന​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കൂ. ക​​​ര്‍ഷ​​​ക​​​രാ​​​ണ് ഭൂ​​​മി​​​യെ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​ത്. ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ശ​​​രി​​​യാ​​​യ രീ​​​തി​​​യ​​​ലു​​​ള്ള പ്രാ​​​മു​​​ഖ്യം കൊ​​​ടു​​​ക്കു​​​ക​​​യും അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ല്‍ മാ​​​ത്ര​​​മേ നാ​​​ടി​​​ന് ന​​​ന്മ​​​യു​​​ണ്ടാ​​​കൂ എ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ജി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സിം​​​ഫ​​​ണി​​​യെ​​​യും ബ​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സിം​​​ഫ​​​ണി​​​യെ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ച് അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​റ​​​ല്‍ സിം​​​ഫ​​​ണി രൂ​​​പ​​​പ്പെ​​​ടു​​​ത്തി ഭൂ​​​മി​​​ഗീ​​​തം ആ​​​ല​​​പി​​​ക്കു​​​ന്ന ക​​​ര്‍ഷ​​​ക​​​രാ​​​ണ് യ​​​ഥാ​​​ർ​​​ഥ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. വെ​​​ള്ളി​​​ത്തു​​​ട്ടു​​​ക​​​ളു​​​ടെ തി​​​ള​​​ക്കം ക​​​ണ്ട് പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രും പ​​​റ​​​ഞ്ഞ് ശ​​​ബ്ദ​​​കോ​​​ലാ​​​ഹ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ക​​​പ​​​ട പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ളെ​​​പ്പോ​​​ലെ​​​യ​​​ല്ല ക​​​ര്‍ഷ​​​ക​​​രു​​​ടെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍ എം​​​എ​​​ല്‍എ, ഇ.​​​എ​​​സ്. ബി​​​ജി​​​മോ​​​ള്‍, ഇ​​​ന്‍ഫാം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ര്‍ജ് പൊ​​​ട്ട​​​യ്ക്ക​​​ല്‍, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി​​​സ്റ്റ​​​ര്‍ ആ​​​നി ജോ​​​ണ്‍ എ​​​സ്എ​​​ച്ച്, ഇ​​​ന്‍ഫാം മ​​​ഹി​​​ളാ​​​ സ​​​മാ​​​ജ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ​​​മ്മ ജേ​​​ക്ക​​​ബ് വ​​​ള​​​യ​​​ത്തി​​​ല്‍, ഇ​​​ന്‍ഫാം മ​​​ഹി​​​ളാ​​​സ​​​മാ​​​ജ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്ആ​​​ന്‍സ​​​മ്മ സാ​​​ജു കൊ​​​ച്ചു​​​വീ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up